പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നിലവിൽ സാഹചര്യമില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. എണ്ണക്കമ്പനികൾക്ക് 42,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഈ ബാധ്യത പരിഹരിക്കാതെ ഇന്ധനവിലയിൽ കുറവ് വരുത്തുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ......
ന്യൂഡൽഹി: എസ്.ഐ.ആർ പ്രക്രിയയിൽ യോഗ്യരായ എല്ലാ വോട്ടർമാരുടെയും പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. എസ്.ഐ.ആർ നടപടികളിൽ പിഴവുകൾ ഉണ്ടാകുന്നുണ്ടെന്ന് സമ്മതിച്ച കമ്മീഷൻ, എല്ലാ പൊരുത്തക്കേടുകളും പരിഹരിക്കുമെന്നും സത്യവാങ്മൂലത്തിൽ ഉറപ്പുനൽകി.
സ്ഥലത്തില്ലാത്തവർ, സ്ഥലംമാറിയവർ, ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ കരട് പട്ടികയിൽ നിന്ന് പുറത്തായവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം നൽകണമെന്ന കോടതി നിർദ്ദേശം പൂർണ്ണമായി നടപ്പാക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ......
ലക്നൗ: ഘോഷയാത്രയ്ക്കിടെ ഡിജെ സംവിധാനത്തിൽനിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം കേട്ട് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി കുടുംബത്തിന്റെ ആരോപണം. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ മുദിയാരി ഗ്രാമത്തിലാണ് സംഭവം. ......
കൊൽക്കത്ത: ഓൺലൈൻ ഗെയിമിലൂടെ തുടങ്ങിയ സൗഹൃദം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചു. യോഗ പരിശീലക അഞ്ജലി ഷാ (26) കൊല്ലപ്പെട്ട സംഭവത്തിൽ ആൺസുഹൃത്തായ ധരംബീർ കുമാറിനെ ഡൽഹിയിൽനിന്ന് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. ......
ലക്നൗ: ആറുമാസം മുൻപ് മറ്റൊരാളെ വിവാഹം കഴിച്ച 20കാരിയെ കാമുകനൊപ്പം മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ സീതാപുരിലാണ് സംഭവം.......
മൈസൂരു: കൊല്ലപ്പെട്ടെന്ന് കരുതി പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്യുകയും ഒരാൾക്ക് ജയിലിൽ കഴിയേണ്ടിവരികയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. മരിച്ചെന്ന് കരുതിയ യുവതി ആറു വർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയതോടെ കേസിലെ പരാതിക്കാരും പൊലീസും ഒരുപോലെ പ്രതിസന്ധിയിലായി. ......
ബെംഗളൂരു: കോടിക്കണക്കിന് രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ ചൂഷണം ചെയ്ത സംഭവത്തിൽ ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ. പൂജയുടെ പേരിൽ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും പിന്നീട് ലൈംഗികവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതായാണ് കേസ്. ......
ബെംഗളൂരു: രാജ്യത്തോടുള്ള അർപ്പണബോധത്തിന്റെയും സേവനസന്നദ്ധതയുടെയും ഉത്തമ മാതൃകയാണ് കർണാടക ഗവർണർ ഡോ. സുധാ യാദവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.......
ന്യൂഡൽഹി: ജസ്റ്റിസ് സി.എസ്.കർണന്റെ ജീവിതത്തിലുടനീളം ആളിക്കത്തിയത് അടിച്ചമർത്തപ്പെട്ടവന്റെ പോരാട്ടങ്ങളുടെ തീപ്പൊരി. താൻ ഡോ.ബി.ആർ.അംബേദ്കറുടെ ദത്തുപുത്രനാണെന്ന് പറഞ്ഞ് സ്വയം അഭിമാനിച്ച ന്യായാധിപനായിരുന്നു അദ്ദേഹം.
2011ൽ സഹജഡ്ജിമാർക്കെതിരെ അദ്ദേഹം പൊട്ടിത്തെറിച്ചപ്പോൾ ജുഡീഷ്യറി ഞെട്ടി. ......
ചെന്നൈ: മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ (71) അന്തരിച്ചു.......